ബാഗ്ദാദ്: മൊസൂള്‍ നഗരത്തിനടുത്ത് കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ ഇതുവരെ 92 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ടൈഗ്രീസ് നദിയിലാണ് അപകടം നടന്നത്. ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദറാണ് വ്യക്തമാക്കിയത്. ബോട്ടില്‍ 150 യാത്രക്കാര്‍് ഉണ്ടായിരുന്നു.
മരിച്ചവരെക്കൂടാതെ 60 പേരെ ഇനിയും കാണാനുണ്ട്. മരിച്ച ഭൂരിഭാഗം പേരും നീന്തല്‍ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂള്‍ സിവില്‍ ഡിഫന്‍സ് മേധാവി ഹുസാം ഖലീല്‍ അറിയിച്ചു. കുര്‍ദിഷ് പുതുവത്സരദിനം ആഘോഷിക്കാന്‍ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് ദുരന്തത്തിന് ഇരയായത്. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി അബ്ദുള്‍ മഹ്ദി ഉത്തരവിട്ടു. മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥര്‍ അവഗണിച്ചതായി പറയപ്പെടുന്നു.
Post Your Comments