കോഴിക്കോട്: പാര്‍ലമെന്റ് അംഗങ്ങളുടെ ആസ്തി വര്‍ദ്ധനവിനെ കുറിച്ചുള്ള നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേയും റിപ്പോര്‍ട്ടില്‍ ഒന്നാമനായി പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാം തവണയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എം പിമാരുടെ സ്വത്ത് വിവരം പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.എന്നാല്‍ കാലക്രമത്തില്‍ എം പിയുടെ ശമ്പളത്തിലും സ്വത്ത് വിലയിലും വന്ന വര്‍ദ്ധന സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥമായി കാണിച്ചതിനെ റിപ്പോര്‍ട്ട് മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
2009ലും 2014ലും ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇ ടിയുടെ സ്വത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 81 ശതമാനം വര്‍ധന ഉണ്ടായെന്നും സമ്പാദ്യം 20 മടങ്ങ് കൂടിയെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഇങ്ങനെ;
2009ല്‍ ഇ ടിയുടെ ഉടമസ്ഥതിലുള്ളത് 77 സെന്റ് ഭൂമി. ഇതിന്റെ വില ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ. 2014ല്‍ ഉടമസ്ഥതയിലുള്ളത് 53 സെന്റ് ഭൂമി. ഇതിന്റെ വില കാണിച്ചിരിക്കുന്നത് 67ലക്ഷത്തി പന്ത്രണ്ടായിരം രൂപ. എന്നാല്‍ പൊന്നാനിയില്‍ 2009ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 6,05,855 രൂപയായിരുന്നു ഇടിയുടെ സമ്പാദ്യം.
Post Your Comments