
മുംബൈ: ഓഹരി വിപണിയ്ക്ക് ഇന്ന് അവധി. ഹോളി പ്രമാണിച്ചാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഫോറെക്സ്, കമ്മോഡിറ്റി, ഡെറ്റ് വിപണികള്‍ക്കും ഇന്ന് അവധിയായിരിക്കും. സെന്‍സെക്സ് 77 പോയിന്റ് ഉയർന്നു 38441ലും നിഫ്റ്റി 14 പോയിന്റ് ഉയർന്നു 1546ലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ത്യ ബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഇന്നലെ നേട്ടം കൈവരിച്ചിരുന്നു.
Post Your Comments