ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വിന്യസിച്ച ഡ്രോണുകളില്‍ ലേസര്‍ ബോംബുകളും മിസൈലുകളും. എന്തിനു തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യമെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈനിക ക്രമീകരണങ്ങള്‍ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് ഒരുങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉള്ളത്. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം പാകിസ്താനെതിരെ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഉറി, പൂഞ്ച്, രജൗറി, നൗഷേര, സുന്ദര്‍ ബനി എന്നിവിടങ്ങളിലടക്കം നിരവധി ഇടങ്ങളില്‍ ആയുധം പിടിപ്പിച്ച ആളില്ലാ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യന്‍ അതിര്‍;ത്തി ലംഘിക്കാന്‍ ശ്രമിച്ച നിരവധി പാകിസ്താന്‍ ഡ്രോണുകളെ ഇന്ത്യ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കെ തിരെ പാകിസ്താന്‍ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നതായാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിരീക്ഷണങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കിലും മിസൈലുകളും ലേസര്‍ ബോംബുകളും ; ഇത്തരം ആളില്ലാ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സ്ഥിതി ആശങ്കാഭരിതമാണ് . വേണ്ടിവന്നാല്‍ ഭൂമിയിലും ആകാശത്തുമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ഇവയ്ക്ക് സാധിക്കും.
Post Your Comments