കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പ്രതികള്‍ക്കെതിരെ പോലീസ് പോക്സോ ചുമത്തി. അതോടൊപ്പം തന്നെ പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനാൾ ഇവരെ കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ച മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ട് പോയത്.
Post Your Comments