Latest NewsSaudi ArabiaGulf

പ്രവാസികള്‍ക്ക് ഇനി സൗദി സുരക്ഷിതമല്ല

മലയാളികള്‍ ഏറ്റവും കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്ത്

റിയാദ് : ഒരുകാലത്ത് സൗദി, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലങ്ങളായി പ്രവാസികള്‍ക്ക് സൗദി സുരക്ഷിതമല്ല. സൗദിയിലെ സ്വദേശിവത്ക്കരത്തോടെ ലക്ഷകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇപ്പോള്‍ മലയാളികളില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്ന അക്കൗണ്ടിഗംഗ് മേഖലയും പൂര്‍ണമായും സ്വദേശവത്ക്കരിയ്ക്കുന്നു.

അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി രാജ്യത്ത് 1,70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ മേഖലയില്‍ ആകെ ജോലി ചെയ്യുന്നത് 4800 ഓളം സൗദികള്‍ മാത്രമാണ്. 2022ഓടെ ഇരുപതിനായിരത്തോളം (20,165) അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവത്കരിക്കാനാണ് പുതിയ നീക്കം. പ്രതിവര്‍ഷം 2016 തൊഴിലുകള്‍ വീതം നാല് വര്‍ഷം കൊണ്ട് 20,165 തസ്തികകളാണ് സൗദിവത്ക്കരിക്കുക. ഇതിനാവശ്യമായ രീതിയിലുള്ള നിയമങ്ങള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ നിന്നും മലയാളികളുടെ പിന്‍മാറ്റം ഏകദേശം പൂര്‍ണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button