KeralaLatest News

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആരാകും ; ധാരണയായി

ആലപ്പുഴ:  ഒളിമ്ബ്യന്‍ മേഴ്സികുട്ടന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡാക്കുന്നതിനോടുളള മന്ത്രി ഇ.പി.ജയരാജന്‍റെ നിലപാട് സിപിഎം നേതൃത്വം അംഗീകരിച്ചു. കൗൺസില്‍ പ്രസിഡന്‍റാ‍യി കായികതാരം വരണമെന്നായിരുന്നു കായികമന്ത്രി ഇ.പി.ജയരാജന്‍റെ അഭിപ്രായം. തിങ്കളാഴ്ചയാണ് ഇതിലേക്കായുളള തിരഞ്ഞെടുപ്പ് നടക്കുക.

കണ്ണൂരില്‍ നിന്നുള്ള ഒ. കെ. ബിനീഷിനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കാനുളള സാധ്യത. കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ കുമാര്‍ , ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ.എം. വിജയന്‍ എന്നിവരടക്കം ഒൻപത് പേര്‍ പുതിയ ഭരണസമിതിയിലുണ്ടാകും. നുവരി ഒന്നിന് നടന്ന വനിതാ മതിലില്‍ മേഴ്സികുട്ടന്‍ പങ്കാളിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button