തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ജനുവരി 30 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയനുസരിച്ച് തൃശൂര്‍ ജില്ലയിലുളളത് 23,59,582 വോ’ര്‍മാര്‍. ഇതില്‍ 11,32,739 പേര്‍ പുരുഷന്‍മാരും 12,26,822 പേര്‍ സ്ത്രീകളുമാണ്. മൂാം ലിംഗത്തില്‍പ്പെ’ 21 പേരും പട്ടികയിലുണ്ട്. ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെ’ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ കണക്കാണിത്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇത് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. ജില്ലയിലാകെ 2283 പോളിംഗ് ബൂത്തുകളാണുളളത്.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിംഗ് സ്‌റ്റേഷനുകള്‍, പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, മൂാംലിഗക്കാര്‍, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍ ചുവടെ.
ചേലക്കര: 168-88747-94709-0-183456. കുന്നംകുളം: 169-86730-92496-1-179227. ഗുരുവായൂര്‍: 189-90796-98339-2-189137. മണലൂര്‍: 190-95431-103307-0-198738. വടക്കാഞ്ചേരി: 173-92880-100831-1-193712. ഒല്ലൂര്‍: 178-90025-94329-3-184357. തൃശൂര്‍: 157-77603-85608-2-163213. നാട്ടിക: 174-90313-100294-4-190611. കയ്പമംഗലം: 156-70779-83065-5-153849. ഇരിങ്ങാലക്കുട: 181-87266-95341-1-182608. പുതുക്കാട്: 189-90314-94766-0-185080. ചാലക്കുടി: 185-87476-92155-2-179633. കൊടുങ്ങല്ലൂര്‍: 174-84379-91582-0-175961.
Post Your Comments