![](/wp-content/uploads/2019/03/71c383936a3b8e99fc137b085bf69250.jpg)
കൊച്ചി: ഈ മാസം 25 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയും പേര് രജിസ്റ്റര്‍ ചെയ്യാം.പുതുതായി 4.5 ലക്ഷം പേര് അപേക്ഷിച്ചിട്ടുണ്ട്. 1-1-2019 ല്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാമെന്നും ടിക്കാറാം മീണ അറിയിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാമെന്നാണ് തത്വത്തിലുള്ള തീരുമാനം.
എന്നാല്‍, വൈകി കിട്ടുന്ന അപേക്ഷകളിലുള്ള പരിശോധനാ നടപടികള്‍ വൈകാനിടയുണ്ട്. ഇക്കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി 25 ആയി നിജപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നന്പറില്‍ അറിയിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നന്പര് 1800-425-1965 ആണ്. www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം.
Post Your Comments