തങ്ങളുടെ ഇമെയില്‍ സേവനമായ ഇന്‍ബോക്‌സിനോട് വിടപറയാൻ ഒരുങ്ങി ഗൂഗിൾ. ജിമെയിലിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ രണ്ടിനു ഇന്‍ബോക്‌സിന്റെ സേവനങ്ങള്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോക്താക്കള്‍ക്ക് ജിമെയിലിലേക്ക് മാറാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്‍ബോക്സ് ഉപയോഗിക്കുന്നവര്‍ ജിമെയിലിലേക്കോ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം.ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാക്കിയിട്ടുണ്ടെന്നു കമ്പനി അറിയിച്ചു.
2014ലാണ് ഗൂഗിൾ ഇന്‍ബോക്സ് സേവനം ആരംഭിച്ചത്. എന്നാൽ ഗൂഗിൾ പ്രതീക്ഷിച്ചത് പോലെ ഉപഭോക്താക്കളില്‍ വേണ്ടത്ര പ്രചാരമുണ്ടാക്കാൻ ഇന്‍ബോക്‌സിന് സാധിച്ചിട്ടില്ല. ഡെസ്‌ക് ടോപ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍ബോക്സിലുണ്ടായിരുന്നു എന്നതാണ് പ്രധാന പ്രത്യേകത.
Post Your Comments