മുംബൈ: വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസറ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള ചിത്രങ്ങളും വാഹനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യാനൊരുങ്ങുന്നു. മോദിയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്ത 57.72 കോടി രൂപ മൂല്യം വരുന്ന പ്രശസ്ത ചിത്രകാരന്മാരുടെ 173 ചിത്രങ്ങളും 11 വാഹനങ്ങളും ആണ് ലേലം ചെയ്യുക.
മുംബൈയിലെ പ്രത്യേക കോടതിയാണ് ലേലത്തിനുള്ള അനുമതി നല്‍കിയത്. കൂടാതെ മോദിയുടെ ഭാര്യ ആമിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. നീരവ് മോദിയുടെ വീടുകളിലും ഓഫീസിലും നടത്തിയ തിരച്ചിലിലാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ലേലത്തിനു വയ്ക്കുന്ന വാഹനങ്ങളില്‍ റോള്‍സ് റോയ്സും പോര്‍ഷേയും ബെന്‍സും ഉള്‍പ്പെടും. നീരവ് മോദി ആദായനികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദായനികുതി വകുപ്പാണ് ഇവ ലേലം ചെയ്യാന്‍ അനുമതി തേടിയത്.
Post Your Comments