ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്‌സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും കലാപത്തിലേക്കും നയിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമയം നീട്ടുന്ന കാര്യത്തില്‍ നാളെയാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുക്കുക.വിടുതല്‍ കരാറിന് എം.പിമാരുടെ പിന്തുണ ലഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന് കത്തയച്ചത്.
മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ജൂണ്‍ 30ന് അപ്പുറം നീട്ടുക സാധ്യമല്ലെന്ന് മേ പാര്‍ലമന്റിനെ അറിയിച്ചു. ബ്രെക്‌സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബൈന്‍ ആരോപിച്ചു.പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണവും മേക്കെതിരെ ഉയര്‍ന്നു. നിലവിലെ കരാര്‍ പ്രകാരം മാര്‍ച്ച് 29 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. മേ മുന്നോട്ട് വെച്ച രണ്ട് കരാറുകളും പാര്‍ലമെന്റ് തള്ളിയതോടെ തീയതി നീട്ടുകയല്ലാതെ മേക്ക് മുന്നില്‍ വഴികളില്ല.
Post Your Comments