പു റത്തിറങ്ങി ഒന്ന് നടന്നാല്‍ അറിയാതെ പറഞ്ഞ് പോകും.. ഈ സൂര്യന് ഇങ്ങ് ഇറങ്ങി വരികയാണോ അത്രക്കാണ് ചൂടിന്റെ കാഠിന്യം. സൂര്യതാപവും ചിലര്‍ക്ക് ഏല്ക്കുന്നു. അസഹയനായമായ ഈ ചൂടിനെ പ്രതിരോധിക്കമെങ്കില് ഒരു വഴി മാത്രം. വയറ് നിറച്ച് വെളളം കുടിക്കുക.
പക്ഷേ ഒരു പ്രശ്നം മുന്നില്‍ നില്‍ക്കുന്നത്. വെളളം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ശരീരത്തിന് അത്ര നന്നല്ല. അതിനാല്‍ തന്നെ അതിന് ഒരു പ്രതിവിധി ആവശ്യമാണ്. ഇവിടെയാണ് ആസാം കാരനായ ദ്രിത്രിമൻ ബോറസ് നിർമിച്ചിരിക്കുന്ന പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികളുടെ പ്രസക്തി. പൂർണമായും മുളയിൽ നിർമിച്ചിരിക്കുന്ന തടിയിൽതീർത്ത കോർക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്ന് ചോർന്നു പോവില്ലെന്ന് ഉറപ്പിക്കാം.
പല വലുപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമൻ നിർമിക്കുന്നത്. 400 മുതൽ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടർ ബോട്ടിൽ വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമൻ അവകാശപ്പെടുന്നു. അതുകൊണ്ടും ഇനിമുതല്‍ നല്ല തണുത്ത മുളവെളളം കുടിച്ച് തുടങ്ങൂ.
Post Your Comments