Latest NewsKerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ന്യൂജെന്‍ രീതി പരീക്ഷിച്ച് അടൂര്‍ പ്രകാശ് : സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആറ്റിങ്ങല്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഇങ്ങ് അടുത്തുകഴിഞ്ഞു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം വ്യത്യസ്തമാക്കാനും ആസൂത്രണം നടത്തികഴിഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേറിട്ടതാക്കാന്‍ ഒരു ന്യൂജെന്‍ മോഡലുമായാണ് അറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ പ്രചാരണം ആ വഴിയിലും നടക്കുന്നുണ്ട്.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അടൂര്‍ പ്രകാശ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഒരുപോലെ ആയതും പോസ്റ്റര്‍ ഹിറ്റാവാന്‍ കാരണമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നില്‍ എന്നാണ് അടൂര്‍ പ്രകാശ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെ വേറിട്ട രീതിയില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ രീതി ഇനിയും മാഝ്യശ്രദ്ധനേടും

shortlink

Related Articles

Post Your Comments

Related Articles


Back to top button