പാലക്കാട്: ആറുലക്ഷം രൂപയുടെ മയക്കുമരുന്നുകള്‍ പാലക്കാട് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. ലബരിയില് മുമ്പനായ . എല്‍.എസ്.ഡി. സ്റ്റാമ്ബുകളടക്കമാണ് മയക്കുമരുന്ന് വേട്ടയില്‍ കണ്ടെടുത്തത്. രാഹുല്‍ (28), സുജിത്ത് (26) എന്നിവരാണ് എക്സൈസ് റേയിഞ്ച് സംഘവും എക്സൈസ് ഇന്റലിജന്‍സ് സംഘവും ചേര്‍ന്ന നടത്തിയ പരിശോധനയില്‍ പിടിയിലായത്.
370 മില്ലിഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. ഗുളികകളും 17 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട്ട് ആദ്യമായാണ് ലഹരി സ്റ്റാമ്ബ് പിടികൂടുന്നത്. . കോയമ്ബത്തൂരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ശേഖരിച്ചതെന്ന് ഇരുവരും മൊഴി നല്കി.
ലഹരിയുടെ വേദനിപ്പിക്കുന്ന ഇരയാണ് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന അരുംകൊല. തട്ടിക്കൊണ്ടുപോയ ശേഷം ലഹരിയുടെ കീഴ് പ്പെടുത്തിയ ആ നീചരായ കുറ്റവാളികള്‍ ചെയ്തത് സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുന്നതും ഞെട്ടലുളലാക്കുന്നതുമാണ്.
Post Your Comments