![](/wp-content/uploads/2018/10/arrest-8.jpg)
കരുനാഗപ്പള്ളി: ഓച്ചിറയില്‍ പതിമൂന്ന് വയസു പ്രായമുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ കസ്റ്റഡിയിൽ. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കാര്‍ വാടകക്ക് നല്കിയ ആളും കസ്റ്റഡിയിലായെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഗുജറാത്ത് സ്വദേശി ഹരിറാം -ഗോന്ധാരി ദമ്ബതികളുടെ മകളെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ കസ്റ്റഡിയിലായത്.
Post Your Comments