ലണ്ടന്‍: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് അദ്ദേഹം അറസ്റ്റിലായത്. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ലണ്ടന്‍ പോലീസിന്റെ നടപടി. ഇന്നു തന്നെ മോദിയെ കോടതിയില്‍ ഹാജരാക്കും.
നീരവ് മോദിക്കെതിരെ ലണ്ടൻ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിന്നിരുന്നു. തുടര്‍ന്ന് ഈ മാസം 25ന് മോദിയെ ഹാജരാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. മോദിയെ കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. 2018 ഓഗസ്റ്റിലാണ് ഇ.ഡി മോദിയെ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കിയത്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവും കുടുംബവും 2018ല്‍ രാജ്യം വിട്ടത്. അതേസമയം മോദി ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്നും അവിടെ വജ്ര വ്യാപാരം തുടങ്ങിയെന്നുമുള്ള വര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്.
Post Your Comments