കനത്ത ചൂടിൽ സംസ്ഥാനത്ത് 8 പേർക്ക് സൂര്യാതാപം. തൃശൂരിൽ 3 പേർക്കും കൊല്ലത്തും ആലപ്പുഴയിലും 2 പേർക്കു വീതവും കോട്ടയത്ത് ഒരാൾക്കുമാണ് സൂര്യാതാപമേറ്റത്.
കൂടാതെ പാലക്കാട് മുണ്ടൂരിൽ നാലാം ദിവസവും 40 ഡിഗ്രിയാണു ചൂട്. സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെ നെഞ്ചിൽ പൊള്ളലേറ്റ തൃശൂർ അവിണിശ്ശേരി ചിറയത്തു ബോസ്കോവിന്റെ മകൻ ഹാരിസണെ (11) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലൂർ കടവനകയറ്റത്തിനു സമീപം തോടു നിർമാണത്തിനിടെ സൂര്യാതപമേറ്റ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വാരിയത്ത് പറമ്പിൽ അനിലിന്റെ ഭാര്യ പുഷ്പ (38), ഒലക്കേങ്കിൽ തോമസിന്റെ ഭാര്യ ചെറുപുഷ്പം (43) എന്നിവർ ചികിത്സയിലാണ്.
കൊല്ലത്ത് ഒറ്റക്കൽ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി സെയ്ദലിയുടെ (16) മുഖത്ത് കളിക്കിടെസാരമായി പൊള്ളലേറ്റു. വീടു പെയിന്റ് ചെയ്യുന്നതിനിടെ ആദിച്ചനല്ലൂർ പ്ലാക്കോട് മുണ്ടയ്ക്കൽ വീട്ടിൽ ഗോപകുമാറിന് (45) പൊള്ളലേറ്റ് നെറ്റിയിൽ കുമിളകളുണ്ടായി. ഇരുവരും ചികിത്സ തേടി.
Post Your Comments