Latest NewsIndia

ചേരിയില്‍ തീപിടുത്തം: നിരവധി വീടുകള്‍ കത്തി നശിച്ചു

മുസാഫുര്‍പുരിലെ അ​ഹി​യാ​പു​രി​ലെ ചേ​രി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്

മു​സാ​ഫ​ര്‍​പു​ര്‍: ബി​ഹാ​റി​ല്‍ വന്‍ തീപുടുത്തം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചേരികളിലൊന്നായ മു​സാ​ഫ​ര്‍​പു​രി​ലാണ് അഗ്നിബാധ ഉണ്ടായത്. അതേസമയം തീ നിയന്ത്രണ വിധേയമാണെന്നാണ് അഗ്നിശമനസേനാ അധികൃതര്‍ നല്‍കുന്ന വിവരം. ചൊവ്വാഴ്ച രാത്രിയിലാണ് അഗ്നിബാധ ഉണ്ടായത്. അതേസമയം അപകടകാരണം വ്യക്തമല്ല.

മുസാഫുര്‍പുരിലെ അ​ഹി​യാ​പു​രി​ലെ ചേ​രി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അപകടത്തെ തുടര്‍ന്ന്  നി​ര​വ​ധി വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. തീപിടുത്തത്തില്‍ വലിയ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്‌ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.അതേസമയം ആളപായം,പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button