കാസർഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തെക്കുറിച്ചു വിമര്‍ശിക്കരുതെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു സ്ഥാനാര്‍ഥികളും നേതാക്കന്മാരും മാറി നില്‍ക്കണമെന്നും ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
അടിസ്ഥാനപരമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ചു മറ്റു പാര്‍ട്ടികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നടത്തുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും വിമര്‍ശിക്കാന്‍ കഴിയുന്ന പൂര്‍വകാലചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കിനിര്‍ത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.
Post Your Comments