KeralaLatest News

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതിയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ

പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകള്‍ പോലീസിന് ലഭിച്ചു

കൊല്ലം: ഓച്ചിറയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി റോഷന്റെ അച്ഛന്റെ പ്രതികരണം പുറത്ത്. മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് വ്യക്തമാക്കി. മകന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും നവാസ് പറഞ്ഞു.

അതേസമയം പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകള്‍ പോലീസിന് ലഭിച്ചു.കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു.ട്രെയിന്‍ ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അന്യസംസ്ഥാനക്കാരായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയശേഷമാണ് കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button