ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഔദ്യോഗിക ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സിആര്‍പിഎഫ്. നേരത്ത താൻ ഹോളി ആഘോഷങ്ങൾ ഉപേക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും വെളിപ്പെടുത്തിയിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്‌നഗര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 210 ഭീകരരെ വധിച്ചതായും സിആര്‍പിഎഫ് മേധാവി അറിയിച്ചു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തിലും 40 ശതമാനത്തോളം കുറവ് വരുത്താനായി. നിലവില്‍ രാജ്യത്തിന്റെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് ഭീഷണിയുള്ളത്. ഇതിന് പുറമെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments