ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എഎപിയുമായുള്ള സഖ്യത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പടച്ചുവിടുന്ന കഥകളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരുവിധത്തിലുള്ള നീക്കവും നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യ സാധ്യത കോണ്‍ഗ്രസ് നിരസിച്ചു. ഞങ്ങള്‍ ഒരു ചര്‍ച്ചയും അവരുമായി നടത്തുന്നില്ല. അവരുമായുള്ള കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും കോണ്‍ഗ്രസ് കഥകള്‍ പടച്ചുവിടുകയാണെന്നും കെജരിവാള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ എഎപി ഒറ്റയ്ക്ക് നേരിടും. ജയിക്കുകയും ചെയ്യുമെന്നും പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞിരുന്നു. കൂടാതെ കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസുമായി ഇപ്പോഴും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റായിയുടെ പ്രതികരണത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ തന്ത്രമാണെന്നുമാണ് പൊതുവെയുള്ള സംസാരം.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്നായിരുന്നു എഎപിയുടെ നിലപാട്.എന്നാല്‍ ഇത് തള്ളിയ കോണ്‍ഗ്രസ് എഎപിയ്ക്കും കോണ്‍ഗ്രസിനും മൂന്നെണ്ണം വീതവും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വേണമെന്ന് നിലപാടെടുത്തു.
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് എഎപിയുമൊത്തുള്ള സഖ്യത്തിന് എതിരാണ്. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് എഐസിസിയുടെ ഡല്‍ഹി ചുമതല വഹിക്കുന്ന പിസി ചാക്കോ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും ചാക്കോ അറിയിച്ചു.
Post Your Comments