കൊല്ലം: വ്യാജ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിൽ .കാനഡയിൽ ജോലി വാഗ്ദാനം ചെയ്തതിനാണ് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിലായത്.
ഉഴുത്തുവാകുമ്മിണിയിൽ മുണ്ടുപാലം അനിൽ ജോർജാണ് ലക്ഷങ്ങൾ തട്ടിയെടുത്തതിന് പൊലീസിന്റെ പിടിയിലായത്. കോട്ടയം രാമപുരം സ്വദേശി വിഷ്ണുവിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടാതെ ഇത്തരത്തിൽ കാനഡയിൽ ആകർഷകമായ ശമ്പളമുള്ള ജോലി എംകോം ബിരുദധാരിയായ വിഷ്ണുവിന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 5 ലക്ഷം രൂപ നേരിട്ടും ബാക്കി തുക 103 തവണകളായി ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ് അനിൽ ജോർജ് കൈപ്പറ്റിയത്.
Post Your Comments