തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ,എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പിണറായി വിജയൻ എന്നിവർ പങ്കെടുക്കും. രാവിലെ പതിനൊന്ന് മണിക്ക് മാസ്കറ്റ് ഹോട്ടലിൽ വച്ചാണ് യോഗം.
ന്യൂനപക്ഷ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കാൻ കഴിഞ്ഞ യോഗം തീരുമാനിച്ചിരുന്നു. ഇതിന് ശേഷമുള്ള യോഗത്തിൽ ഏതൊക്കെ പുതിയ സംഘടനകള്‍ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയില്ല. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കമ്മിറ്റികള്‍ നിലവിൽ വന്നിട്ടുണ്ട്.
എല്ലാ ജില്ലകളിലെയും കമ്മറ്റികളുടെ പ്രവർത്തനങ്ങള്‍ യോഗം വിലയിരിത്തും. ജില്ലകള്‍ തോറും നടത്താൻ നിശ്ചയിച്ചിരുന്ന നവോത്ഥാന സദസ്സുകള്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ചെയർമാനാണ് വെള്ളാപ്പള്ളി.
Post Your Comments