പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അന്യദേശത്തുനിന്ന് എത്തുന്ന പച്ചക്കറികളില്‍ ഇപ്പോള്‍ വലിയ ഉളളിക്കുമാത്രമാണ് വില കുറവുള്ളത്. പാലക്കാട്ടെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 15 രൂപയാണ് വലിയ ഉളളിയുടെ തിങ്കളാഴ്ചയിലെ വില. എന്നാല്‍ മറ്റു പച്ചക്കറികള്‍ക്ക് ഓരോ ദിവസവും വില വർധിക്കുകയാണ്. 18 രൂപയുണ്ടായിരുന്ന കാബേജിന് 30 രൂപയും 10 രൂപ വീതം ഉണ്ടായിരുന്ന മത്തനും ചേനയ്ക്കും വില 20 രൂപയും 54 രൂപയുണ്ടായിരുന്ന ബീന്‍സിന്റെ വില 86 രൂപയും 24 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 40ലുമാണ് എത്തി നിൽക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കിഴങ്ങുവര്‍ഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരില്‍ നിന്നും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ വെയില്‍ കടുത്തതാണ് പച്ചക്കറിയുടെ ഇരട്ടിവിലയ്ക്കുകാരണമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
Post Your Comments