KeralaLatest News

വടകരയിൽ മുല്ലപ്പള്ളിയല്ലെങ്കിൽ പ്രവീൺകുമാർ

കോഴിക്കോട് : വടകരയിലെ കോൺഗ്രസ് സീറ്റിൽ അഡ്വ : കെ.പ്രവീൺകുമാറിന് സാധ്യത. വടകരയിൽ മുല്ലപ്പള്ളിയല്ലെങ്കിൽ പ്രവീൺകുമാർ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യം.തർക്കം തുടരുന്ന വയനാട്, വടകര അടക്കമുള്ള നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് ഡൽഹിയിൽ നിൽക്കാൻ ഹൈക്കമാന്‍റ് നിർദേശിച്ചിട്ടുണ്ട്. വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന സമ്മർദ്ദം ഹൈക്കമാന്‍റിന് മേൽ സജീവമാക്കുന്നതിനും വയനാട് സ്ഥാനാർത്ഥി നിർണ്ണയം ഹൈക്കമാൻറിന് വിട്ട സാഹചര്യത്തിലുമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button