മുംബൈ: മഹാരാഷ്ട്രയില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും സംസ്ഥാനത്തെ 48 ലോക്സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും.സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതേവരെ ആരംഭിച്ചിട്ടില്ല. ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് എസ്പി എംഎല്‍എ അസിം അസ്മി പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കുമായി വന്‍ ജനപിന്തുണയുണ്ടെന്നും സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണിയാകുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുമെന്നും കോൺഗ്രസ ബിജെപിയോ ഇല്ലാതെ ഒരു മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിക്കാനാണ് ലക്ഷ്യമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
Post Your Comments