കാസര്‍ഗോഡ് : കാസര്‍ഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഇതോടെ കാസര്‍ഗോഡ് മണ്ഡലത്തിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു
ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേലുമായാണ് ഉണ്ണിത്താന് യോജിച്ച് പ്രവര്‍ത്തിയ്ക്കാന്‍ പറ്റാത്തത്. ഇതോടെ ഡിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിന്‍രെ പ്രവര്‍ത്തനശൈലിയില്‍ ഉണ്ണിത്താന്‍ അതൃപ്തി അറിയിച്ചു.
ഡിസിസി പ്രസിഡന്റ് പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചതായാണ് സൂചന. തുടര്‍ന്ന് ഇന്നത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ഉച്ചയ്ക്ക് ശേഷം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ അടിയന്തരയോഗം കെപിസിസി വിളിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനെ കെപിസിസി നേതൃത്വം ശാസിച്ചതായാണ് സൂചന.
Post Your Comments