ലക്നൗ: രണ്ട് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് യു.പിയില്‍ സമഗ്രവികസനങ്ങള് കൊണ്ടുവരാന്‍ സാധിച്ചെന്നും അക്രമസംഭവങ്ങള്‍ കുത്തനെ കുറച്ചെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റിപ്പോര്‍ട്ട് കാര്‍ഡും പ്രമോഷനും ഗംഭീരമായി നടക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊന്നും നടക്കുന്നില്ലെന്നുമായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
” റിപ്പോര്‍ട്ട് കാര്‍ഡും പ്രമോഷനും ഗംഭീരമായി നടക്കുന്നുണ്ട്. എന്നാല്‍ മറ്റൊന്നും നടക്കുന്നില്ല. അഴിമതിയും അക്രമവും നടക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇത്.”-എന്നായിരുന്നു പ്രിയങ്ക വ്യക്തമാക്കിയത്. യു.പിയിലെ ഓരോ ജനങ്ങളേയും താന്‍ നിത്യേന കാണുന്നുണ്ട്. വരുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും അങ്ങേയറ്റം ദുരിതത്തിലാണ് അവരെന്നും പ്രിയങ്ക പറയുകയുണ്ടായി.
Post Your Comments