ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് അറിയാം. കേരളത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം ഇന്നു പ്രഖ്യാപിക്കും. അതേസമയം പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ വേണമെന്നുള്ളത് കേന്ദ്രനേതൃത്വത്തിനു താത്പ്പര്യമാണ്. എന്നാല്‍ പത്തനംതിട്ടയിലേയ്ക്ക് സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയില്‍ ഉള്ളത് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേരാണ്. ശബരിമല ചര്‍ച്ചാവിഷയമാകുമ്പോഴുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നു പ്രാദേശിക നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
അതിനാല്‍ പത്തനംതിട്ടയില്‍ സാധ്യത കെ.സുരേന്ദ്രനാണെന്ന് ഒരുവിഭാഗം പറയുന്നു. അതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇന്ന് കേന്ദ്രനേതൃത്വം ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്ക്കുക.
അതേസമയം, തൃശൂരില്‍ മത്സരിക്കാന്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സമ്മതമറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്ലെങ്കില്‍ ആറ്റിങ്ങലിലേക്കു സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് കണ്ണന്താനത്തിന്റെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും അദ്ദേഹം പിന്മാറിയ സാഹചര്യത്തില്‍ ടോം വടക്കനെ സ്ഥാനാര്‍ഥിയാക്കിയേക്കും. മത്സരിക്കാനില്ലെന്നും സംഘടനാ പ്രവര്‍ത്തനത്തിനാണു താല്‍പ്പര്യമെന്നും ശോഭാ സുരേന്ദ്രനും എം.ടി. രമേശും അറിയിച്ചിട്ടുണ്ട്.
Post Your Comments