മുംബൈ: മുംബെെ റെയില്‍വ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം സുരക്ഷിതവും സഞ്ചാരയോഗ്യവുമെന്ന് കോടതിക്ക് വ്യാജ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു പ്രൊഫസര്‍ ഡിഡി ദേശായീസ് അസോസിയേറ്റ്‌സ് എഞ്ചീനീയറിങ്ങ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ നീരജ് കുമാര്‍ ദേശായിയാണ് അറസ്റ്റിലായത്. മേല്‍പ്പാലത്തിന്‍റെ സുരക്ഷിതത്വത്തെ കുറിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തിയാണ് ഇയാള്‍.
മേല്‍പ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് മുംബൈ എസ്പ്ലാനേഡ് കോടതിയിലാണ് ഇയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. അന്ധേരിക്കടുത്തുളള സകിനകില്‍ നിന്നാണ് നീരജ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിഎസ്‌എംടി റെയില്‍വെ സ്‌റ്റേഷനെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീഴുകയും തുടര്‍ന്ന് 6 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments