കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാറാക്കര പഞ്ചായത്തില്‍, കോട്ടക്കലിനടുത്ത് കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാര്‍വ്വതി ആയി ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേല്‍ക്കൂരയില്ല. ‘കാടാമ്പുഴയമ്മ’ എന്ന പേരില്‍ ഭഗവതി അറിയപ്പെടുന്നുണ്ട്.
ഇവിടത്തെ ‘മുട്ടറുക്കല്‍’ എന്നീ വഴിപാടുകള്‍ പ്രസിദ്ധമാണ ഇത് നടത്തി പ്രാര്‍ഥിച്ചാല്‍ തടസങ്ങള്‍ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. എന്നാല്‍ എല്ലാ വര്‍ഷവും ധനുമാസത്തില്‍ (ഡിസംബര്‍ അവസാന ആഴ്ച) ഋഗ്വേദലക്ഷാര്‍ച്ചനയും അതോടനുബന്ധിച്ച് കഥകളി ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1340 ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
Post Your Comments