ഐ.പി.എല്ലിന് ദിവസങ്ങള്‍ ശേഷിക്കെ, കിരീടം നേടാനുറച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇതിന്റെ ഭാഗമായി മുന്‍ ചാമ്പ്യന്‍മാര്‍ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങി. സ്റ്റാര്‍ ക്രിക്കറ്റ് അക്കാദമിയുമായി ചേര്‍ന്നാണ് ടീം ‘രാജസ്ഥാന്‍ റോയല്‍സ് അക്കാദമി’ തുറന്നിരിക്കുന്നത്.അക്കാദമി പുതുതലമുറ ക്രിക്കറ്റര്‍മാരെ കണ്ടെത്തുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിലും ശ്രദ്ധ ചെലുത്തുമെന്ന് ടീം സഹ ഉടമയായ മനോജ് ബദലെ പറഞ്ഞു.ഇന്‍ഡോര്‍ ക്രിക്കറ്റ് ട്രെയ്‌നിംഗ് സെന്ററാണ് രാജസ്ഥാന്‍ റോയല്‍സ് ആരംഭിച്ചിരിക്കുന്നത്.
റോയല്‍സിന്റെ നീക്കത്തില്‍ പിന്തുണ അര്‍പ്പിച്ച ഇംഗ്ലീഷ് ഉപനായകന്‍ ജോസ് ബട്ട്‌ലര്‍, ഇംഗ്ലണ്ടിലുള്ള പ്രതിഭകളെ ഐ.പി.എല്ലില്‍ എത്തിക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് അറിയിച്ചു.ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി കുട്ടികളെ പരിശീലനത്തിന് അയക്കുന്നതിനും പദ്ധതിയുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു. ഇതിനായി നാഗ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍സുമായി ശ്രമങ്ങളാരംഭിച്ചതായും സംഘം അറിയിച്ചു.
Post Your Comments