കൽപ്പറ്റ: ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏകീകൃത കഴുകൻ സർവേ; ഏപ്രിലിൽ . കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളിലും വയനാട് വന്യജീവി സ്ങ്കേതത്തിലെ കുറിച്യാട് റേഞ്ചിലും ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഏകീകൃത കഴുകൻ സർവേ ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏപ്രിലിൽ നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താനിരുന്ന സർവേയാണ്കൂ ടാതെ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വൾച്ചർ കണ്‍സർവേഷൻ വർക്കിംഗ് ഗ്രൂപ്പ് കഴുകൻമാരുടെ സാന്നിധ്യമുള്ള വനമേഖലകളിൽ ഏപ്രിലിലേക്കു മാറ്റിയത്.
കൂടാതെ ഏകീകൃത കഴുകൻ സർവേ തീയതി ദക്ഷിണേന്ത്യൻ വനങ്ങളിൽ, പ്രത്യേകിച്ചും കാട്ടുതീ വൻ നാശം വിതച്ച പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചതിനുശേഷം കൃത്യമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് വർക്കിംഗ് ഗ്രൂപ്പ് മെന്പറും കണ്‍സർവേഷൻ ബയോളജിസ്റ്റുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
Post Your Comments