തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ മയക്കുമരുന്ന് സംഘം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞുവന്ന ഇയാളെ ഫോര്‍ട്ട് സി ഐയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. സിപിഎം പ്രവര്ത്തകന് ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് കൊല്ലപ്പെട്ടത്. ശ്യാമിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കുട്ടന്, വിമല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ശ്രീവരാഹം കുളത്തിന്കരയിലായിരുന്നു സംഭവം. ഒരു സംഘം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിച്ചശേഷം ഏറ്റുമുട്ടുകയായിരുന്നു. ഇതുവഴി കടന്നുപോയ ശ്യാമും സുഹൃത്തുക്കളും ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ശ്യാമിനെ കുത്തുകയായിരുന്നു. അര്‍ജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രഞ്ജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ പിടികൂടിയത്. എന്നാല്‍ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അര്ജുന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ശ്യാമിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments