കൊച്ചി: ഓപ്പറേഷന് കിംഗ് കോബ്രയുടെ ഭാഗമായി കൊച്ചിയില്‍ 34 ഗുണ്ടകള്‍ അറസ്റ്റിലായി. ഇനിയും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സിറ്റിയില്‍ വിവിധ സേനാവിഭാഗങ്ങള്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.
ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് കിംഗ് കോബ്ര. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങളുടെ ആക്രമണം കൂടി വരുന്ന സാഹചര്യത്തിലാണ് ഓ്പറേഷന് കിംഗ് കോബ്ര നടപ്പാക്കുന്നത്. ഇതിനായി പ്രധാന നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഓപ്പറേഷന് ബോള്‍ട്ട് സിറ്റിയെന്ന പേരിലാണ് ദൗത്യം ആരംഭിച്ചിരിക്കുന്നത്.
Post Your Comments