Latest NewsKerala

കുഞ്ഞിന് മുലയൂട്ടുന്നതിനിടയില്‍ അമ്മ കുഴഞ്ഞുവീണ് മരിച്ചു

വീടിന്റെ തുറന്ന മേല്‍നിലയില്‍ ഒന്നര വയസ്സുള്ള മകള്‍ കൃതികയ്ക്ക് പാല്‍ നല്‍കുന്നതിനിടയില്‍ കൃപ കുഴഞ്ഞു വീഴുകയായിരുന്നു

ഷൊര്‍ണൂര്‍: കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ അമ്മയ്ക്ക് ദാരുണ മരണം. ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണ് മരിച്ചത്. താപാഘാതത്തെ തുടര്‍ന്ന് യുവതി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന്റെ തുറന്ന മേല്‍നിലയില്‍ ഒന്നര വയസ്സുള്ള മകള്‍ കൃതികയ്ക്ക് പാല്‍ നല്‍കുന്നതിനിടയില്‍ കൃപ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മ നിലത്തു വീണത് കണ്ട് കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതു ശ്രദ്ധയില്‍ പെട്ട ബന്ധുക്കള്‍ വന്നു നോക്കുമ്പോള്‍ കൃപ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button