Latest NewsKerala

കുറ്റവാളികളെ കണ്ടെത്താന്‍ വരുന്നു… കിംഗ് കോബ്ര

കൊച്ചി : സംസ്ഥാനത്ത് ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചു വരുന്നതിനെതിരെ കര്‍ശന നടപടിയുമായി പൊലീസ് രംഗത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ കൊലപാതകങ്ങള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇതിനെതിരെയുള്ള ശക്തമായ നീക്കമാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര. ലഹരിമരുന്നു മാഫിയക്കാര്‍ക്കും ഗുണ്ടകള്‍ക്കും കടുത്ത മുന്നറിയിപ്പുമായി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷന്‍ കിങ് കോബ്ര’. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു കര്‍ക്കശവും സമഗ്രവുമായ നടപടികളുമായി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ കിങ് കോബ്ര’ രൂപീകരിച്ചത്.

ഈ പ്രത്യേക സ്‌ക്വാഡിന്റെ ചുമതലകള്‍ തരം തിരിച്ച് കൊടുത്തിരിക്കുന്നു.

ലഹരിമരുന്നു കേസിലുള്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കുകയും കരുതല്‍ തടങ്കലിലിടുകയും ചെയ്യും.
മദ്യം, ലഹരിമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ കടത്തു തടയുന്നതിന് ജില്ലാ അതിര്‍ത്തികളില്‍ പട്രോളിംഗ് ശക്തമാക്കും. സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങള്‍, കുറ്റിക്കാടുകള്‍, പാലങ്ങളുടെ കീഴ്ഭാഗം, ഒറ്റപ്പെട്ടു കിടക്കുന്നതും ആള്‍താമസമില്ലാത്തതുമായ കെട്ടിടങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങും പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തു.

ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍, ക്ലബ്ബുകള്‍, ഫ്‌ലാറ്റുകള്‍, ഗെസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഓവര്‍സ്പീഡ്, മദ്യപിച്ചു വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പ്രായപൂര്‍ത്തിയാകാത്തവരുടെ വാഹന ഉപയോഗം, വാഹനങ്ങളുടെ രൂപമാറ്റം വരുത്തല്‍ തുടങ്ങിയവ തടയും. ഇങ്ങനെ പോകുന്നു കോബ്രയുടെ ചുമതലകള്‍

shortlink

Related Articles

Post Your Comments


Back to top button