സാംസങ്ങിന് പുറമേ ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മ്മാണത്തിലേക്ക് ഗൂഗിളും ചുവടുവെയ്ക്കുന്നു. ഇത് സംബന്ധിച്ച് കമ്പനി പുറത്തുവിട്ട പേറ്റന്റ് രേഖകള്‍ പുറത്തുവന്നു. നീളമുള്ള സ്‌ക്രീന്‍ പകുതിയായി മടക്കും വിധമാണ് ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മോട്ടോറോളയുടേതിന് സമാനമാണ് ഇത്. അതേസമയം ഒരു മടക്ക് മാത്രമാണ് ഫോണിനുള്ളത്. പകുതി മടക്കിയതും, പൂര്‍ണമായും മടക്കിയതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂ ഗൂഗിള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന കാര്യവും എടുത്തുപറയേണ്ടതാണ്.
Post Your Comments