കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗും കൗണ്ടിംഗും നടക്കുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ ജില്ലാ കളക്ടറുടെ അനുമതി തേടാതെ യാതൊരു നിര്‍മ്മാണ ജോലികളും നടത്താന്‍ പാടില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും മുന്‍കൂട്ടി വിവരം അറിയിക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ ഈ കേന്ദ്രങ്ങളില്‍ പ്രാദേശിക ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ഉടമ, ഉടമസ്ഥാധികാരമുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ കര്‍ശന നടപടി നേരിടേണ്ടി വരും. വില്ലേജ് ഓഫീസര്‍മാരും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
Post Your Comments