കൊൽക്കത്ത : സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തിൽ ചൈനീസ് പൗരന് അറസ്റ്റിലായി.കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിലാണ് ചൈനക്കാരൻ ഡ്രോൺ പറത്തിയത്. ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
മൂന്നു കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ക്ടോറിയ മെമ്മോറിയല്‍ അതീവ സുരക്ഷയേർപ്പെടുത്തിയിരിക്കുന്ന മേഖലയാണ്. ഇതിനു തൊട്ടടുത്താണ് ഈസ്റ്റേണ്‍ കമാന്‍ഡ് ആര്‍മിയുടെ ആസ്ഥാനമായ ഫോര്‍ട്ട് വില്ല്യം സ്ഥിതി ചെയ്യുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ചൈനീസ് പൗരനെ പിടികൂടിയത്. രണ്ടു സ്ത്രീകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പിന്നീട് ഹേസ്റ്റിംഗ് സ്റ്റേഷനിലേക്കു മാറ്റി. മാര്‍ച്ച് 25 വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളെ വിട്ടയച്ചു. ഇവര്‍ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നു വ്യക്തമല്ല.
Post Your Comments