മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പില്‍ ലഹരിവസ്തുക്കള്‍ ഉപയോഗം വ്യാപകമാവാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമായി ജില്ലയിലെ എന്‍.സി.സി വിദ്യാര്‍ത്ഥികള്‍ ഇനിയും ഇതവസാനിപ്പിക്കാറായില്ലേ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ജില്ലാ വിമുക്തി മിഷനും ആരോഗ്യവകുപ്പും എന്‍.സി.സിയും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. കലക്ടറേറ്റില്‍ നിന്നാംരംഭിച്ച റാലി എ.ഡി.എം ടി.വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അയ്യപ്പന്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ ആര്‍ദ്രമിഷന്‍ ഓഫീസര്‍ ഫിറോസ് ഖാന്‍, ഫൈസല്‍, ആബിദ് അലി, ബിജു. എന്നിവര്‍ പങ്കെടുത്തു.
ലോകസഭ തെരഞ്ഞെടുപ്പില്‍ ലഹരി ഉപയോഗം തടയാന്‍ എന്‍.സി.സി വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിനായി ഡി.ടി.പി.സി ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ഡോ. മുരളീധരന്‍, പൗലോസ് കുട്ടമ്പുഴ, ഫിലിപ്പ് മമ്പാട് എന്നിവര്‍ ക്ലാസ്സെടുത്തു. പ്രശസ്ത മിമിക്രി കലാകാരന്‍ ബിജേഷ് ചേളാരി കുട്ടികള്‍ക്കായി മിമിക്രി അവതരിപ്പിച്ചു.
Post Your Comments