Latest NewsKeralaIndia

കരകവിഞ്ഞൊഴുകിയ പുഴകൾ വരണ്ടുണങ്ങി

വെള്ളം കെട്ടി നിന്നിരുന്ന കയങ്ങളെല്ലാം മണ്ണും കല്ലും അടിഞ്ഞുകൂടി നികന്നു പോയി.

പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ കണ്ണൂരിലെ ബാവലി, ചീങ്കണ്ണി പുഴകൾ വരണ്ടുണങ്ങി. ഇന്നലെവരെ വെള്ളം ഒഴുകിയിരുന്ന പുഴയാണ്. വെള്ളം ഒഴുകിയതിന്റെ അടയാളം മാത്രം ഇന്ന് അവശേഷിക്കുന്നു. പുഴ വറ്റിയതോടെ പ്രദേശത്ത് ജലക്ഷാമവും രൂക്ഷമായി. പുഴയോരത്ത് ഭിത്തികെട്ടി കൃഷിഭൂമി സംരക്ഷിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. വേനൽകാലത്ത് വെള്ളം കെട്ടി നിന്നിരുന്ന കയങ്ങളെല്ലാം മണ്ണും കല്ലും അടിഞ്ഞുകൂടി നികന്നു പോയി. പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു.

ഉരുൾപൊട്ടി കരകവിഞ്ഞ് പുഴ ഗതിമാറിയൊഴുകി കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഏക്കറുകണക്കിന് കൃഷിഭൂമി പുഴയെടുത്തു. ഇപ്പോൾ ഇവിടെയെല്ലാം ഉരുളൻ കല്ലുകൾ മാത്രമാണുള്ളത്. വരുന്ന മഴക്കാലത്ത് പുഴയോരം ഇടിഞ്ഞ് കൂടുതൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനമൊട്ടാകെ കടുത്ത വരൾച്ചയാണ് ഉള്ളത്. പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പ്രളയത്തിൽ പുഴകളുടെ ഗതിമാറിയതും മണ്ണ് നിറഞ്ഞു പലയിടവും നികന്നതുമെല്ലാം കാരണങ്ങളാണ്.

shortlink

Post Your Comments


Back to top button