മുംബൈ: വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ഒഴിവായത് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്. മുംബൈയിലാണ് സംഭവം നടന്നത്. 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിന തുടർന്ന് പൈലറ്റുമാർ കൃത്യമായി ഇടപെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയിൽനിന്ന് മാറ്റി നിർത്തി.
പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടർന്ന് മുംബൈ മേഖലയിൽ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments