റിയാദ് : യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിന് മുന്നിൽ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്ബനി അഥവാ സാപ്ത്കോയുടെ ബസ്സിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല
ഇന്നുച്ചയോടെയായിരുന്നു സംഭവം. ബസ്സില്‍ നിന്നും പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഉടന്‍ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇവരെ ഇറക്കി യതിന് പിന്നാലെ ബസ് കത്തിയമർന്നു. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
Post Your Comments