Latest NewsKerala

റോഷന്‍ ആന്‍ഡ്രൂസ് നിര്‍മ്മാതാവിനെ മര്‍ദിച്ചെന്ന കേസ് – തന്‍റെ വശം വ്യക്തമാക്കി സംവിധായകന്‍

നി ര്‍മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു എന്ന കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്‍റെ ഭാഗം വ്യക്തമാക്കി. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണിയാണ് എറണാകുളം സൗത്ത് പോലീസില്‍ സംവിധായകനെതിരെയും അദ്ദേഹത്തിന്‍റെ സുഹൃത്ത് നവാസിനെതിരേയും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസിനെ കുറിച്ച് സംവിധായകന്‍ വ്യക്തമാക്കുന്നത്.

കുറ്റം ആരോപിച്ച നിര്‍മാതാവിന്‍റെ മകന്‍ ആല്‍വിന്‍ ജോണ്‍ ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ സംവിധാന സഹായിയായിരുന്നുവെന്നും ഇയാളുടെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് പറ‍ഞ്ഞ് വിട്ടിരുന്നു. ഇതിന്‍റെ പകയില്‍ തനിക്കെതിരെ പല അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാനായി നിര്‍മാതാവിന്‍റെ വീട്ടിലെത്തിയ തന്നെയും സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്നും സുഹൃത്ത് നവാസിന്‍റെ വയറ്റില്‍ ചവിട്ടുകയും ചെയ്തെന്നാണ് റോഷന്‍ കേസില്‍ തന്‍റെ ഭാഗം വ്യക്തമാക്കുന്നത് .  മര്‍ദിച്ചതിന് നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിക്കും അയാളുടെ സുഹൃത്ത് ബിനോയിക്കുമെതിരെ താനും പരാതി കൊടുത്തിട്ടുണ്ടെന്നും റോഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button