വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കെ.കെ രമ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു. കെ കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപി ചര്‍ച്ചയാക്കുന്നത്. അതിന്റെ ഫലം യുഡിഎഫിന് വന്നുചേരാനാണ് സാധ്യതയെന്നും ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും എന്‍ വേണു പറഞ്ഞു.
ആര്‍എംപി രൂപം കൊണ്ട ശേഷം രണ്ട് തെരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്. ഇതില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വോട്ടുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ കെ കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയാക്കുമോയെന്ന ചര്‍ച്ച സജീവമായി ഉയര്‍ന്നിരുന്നു.
Post Your Comments