തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയെന്ന് പി.ജെ ജോസഫ്. തന്നോടും ജോസ് കെ മാണിയോടും പാര്‍ട്ടി നേതൃത്വം ഇരട്ട നീതി കാണിച്ചു. യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു. ഒത്തുതീര്‍പ്പു നീക്കങ്ങളുടെ ഭാഗമായി കൈപ്പത്തി ചിഹ്നത്തില്‍ ഇടുക്കിയില്‍ മത്സരിപ്പിക്കാമെന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തനിക്ക് അതു സ്വീകാര്യമായിരുന്നില്ല. ‘സ്വന്തം പാര്‍ട്ടിയെ വിട്ട് ഒരു ഒത്തുതീര്‍പ്പിനും തയാറാല്ല, കേരള കോണ്‍ഗ്രസ് ആണ് എന്നെ വളര്‍ത്തിയത്. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ പാര്‍ട്ടി പിളര്‍ത്തില്ല. യുഡിഎഫില്‍ നിന്നു മാറാനും താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്നും യു.ഡി.എഫിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തീരുമാനിച്ച ശേഷം പിന്നീട് ചിലര്‍ അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പോരാടും.ജോസ് കെ മാണിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പി.ജെ ജോസഫ് തുടര്‍ന്ന് സജീവമാകുമെന്ന് വരികള്‍ക്കിടയില്‍ വ്യക്തമാണ്. മാണി വിഭാഗത്തിലെ അസംതൃപ്തരെ കൂടെ കൂട്ടുന്നതിനൊപ്പം പഴയ ജോസഫ് വിഭാഗത്തെ പൊടിതട്ടിയെടുക്കാനുമാകും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇനി ജോസഫിന്റെ നീക്കം.
Post Your Comments