KeralaLatest News

ബിജെപിയുടെ നിലവിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം

മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്രനേതൃത്വം

ഡല്‍ഹി : സംസ്ഥാന ബിജെപി നേതൃത്വം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം. പട്ടികയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച നേതൃത്വം, രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും സാന്നിധ്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി.

വിജയസാധ്യത കാണുന്ന പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രധാനമായും കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തത്. തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമായതായാണ് സൂചന. ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെന്ന് വന്നതോടെ തൃശൂര്‍ സീറ്റ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നല്‍കിയേക്കും. തൃശൂരില്‍ മല്‍സരിക്കാന്‍ സുരേന്ദ്രനും നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കാണു മുഖ്യപരിഗണന. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മല്‍സരത്തിനില്ലെന്ന് അറിയിച്ചിരുന്ന എം.ടി. രമേശിന്റെ കാര്യത്തില്‍ സൂചനകളില്ല.

അതേസമയം, കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ടോം വടക്കനെ നല്ലൊരു സീറ്റില്‍ പരിഗണിക്കണമെന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button